പാലക്കാട് : കൂട്ടുകാര്‍ക്കൊപ്പം ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്കൂളിന് സമീപം കോട്ടയില്‍ രാജന്-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ്(16) ആണ് മരിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ദിൽരാജ്. കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദിൽരാജ് കുഴഞ്ഞുവീണത്.
കുഴഞ്ഞു വീണതിന് പിന്നാലെ ഉടന്‍ തന്നെ ദിൽരാജിനെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവന് രക്ഷിക്കാനായില്ല.






