വൈക്കം : വെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 47ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.
വൈക്കത്തെ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി നൈവേദ്യാമൃത ചൈതന്യഭദ്ര ദീപപ്രകാശനം നടത്തിയതോടെയാണ് സപ്താഹ ചടങ്ങുകൾ ആരംഭിച്ചത്. ചേർത്തല പുല്ലയിൽ ഇല്ലത്ത് വിശ്വനാഥൻ നമ്പൂതിരിയാണ് യജ്ഞാചാര്യനും പത്മനരാജു, കാവാലം ശ്രീരാജ് എന്നിവർ യജ്ഞ പൗരാണികരുമാണ്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് തരണം ചെയ്ത ശ്രീകൃഷ്ണൻ്റെ ജീവിതം മാതൃകയാക്കിയാൽ പ്രശ്നങ്ങളിൽ ആരും തളർന്നുപോകില്ലെന്ന് സ്വാമിനിനൈവേദ്യാമൃത ചൈതന്യഭദ്ര പറഞ്ഞു. തുടർന്ന്
ഗ്രന്ഥസമർപ്പണം ലളിത ചൂളയിലും വിഭവ സമർപ്പണം കെ. ഗോവിന്ദൻ നായരും നിർവഹിച്ചു. തുടർന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ യജ്ഞാചാര്യൻ വിശ്വനാഥൻ നമ്പൂതിരി കലിയുഗത്തിൽ നാമജപം കൊണ്ടു മാത്രമേ രക്ഷപ്പെടാൻ കഴിയുവെന്നിരിക്കെ സന്ധ്യ സമയത്ത് ഇന്ന് പല കുടുംബങ്ങളിലും നാമജപം നടക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ജഗദീഷ് പോറ്റി തുടങ്ങിയവർ തുടങ്ങിയവർ പൂജാകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രം ദേവസ്വം ഭാരവാഹികളായ രാജേന്ദ്ര കുമാർ കൊച്ചുപുത്തേഴത്ത്, കണ്ണൻ കൊച്ചു നെല്ലിപ്പള്ളി, മോഹൻദാസ് പത്മ മന്ദിരം, ജി രാജു നാരായണൻനായർ കൃഷ്ണകൃപ എന്നിവർ നേതൃത്വം നല്കി.22ന് രാവിലെ 10.30നാണ് രുഗ്മിണി സ്വയവംര ഘോഷയാത്ര. ഈമാസം 24 ന് ഭാഗവത സപ്താഹ യജ്ഞo സമാപിക്കും.






