ന്യൂഡൽഹി:ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധം കനക്കുന്നു.
ഇന്ന് ഇന്ത്യാസഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.
രാത്രി 8 മണിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചു.
രാഷ്ട്രപതിയെ കാണാൻ നേരത്തെ ഇന്ത്യാസഖ്യം സമയം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് രാഷ്ട്രപതി ഭവനിന്റെ തീരുമാനം. 10 അംഗ സംഘം രാഷ്ട്രപതിയെ കാണുമെന്നാണ് വിവരം.
അതിനിടെ നാളെ ഡൽഹിയിൽ സിജെപി സമരം തുടങ്ങാനിരിക്കെ പൊലീസ് സുരക്ഷ കർശനമാക്കി. മെട്രോ സർവീസുകളും നിരവധി ട്രെയിനുകളും റദ്ദാക്കി.
23,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.
10 ദിവസത്തെ മുൻകൂർ അറിയിപ്പ് ലഭിക്കാത്തതിനാൽ സിജെപിയുടെ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.






