കുമരകം:
കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമരകം പെൻഷൻ ഭവൻ ഹാളിൽ ഒൿടോബർ 12 തിങ്കളാഴ്ച രാവിലെ 10 -ന് കുടുംബമേള സംഘടിപ്പിക്കുന്നു.കുടുംബമേള കുമരകം ഗവൺമെന്റ് എച്ച്എസ്എസ്
പ്രിൻസിപ്പാൾ റ്റി. സത്യൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് വത്സമ്മ തങ്കപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി അംഗം പി.സി. വർഗീസ്,ബ്ലോക്ക് കലാ- സാംസ്കാരിക വേദി കൺവീനർ
വി. ജി. ശിവദാസ് ,യൂണിറ്റ് സെക്രട്ടറി എസ്.ഡി. പ്രേംജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്മാൾ സാജുലാൽ ,യൂണിറ്റ് ട്രഷറർ ടി .വി . രാജൻ, യൂണിറ്റ് ജോ :സെക്രട്ടറി ഷാജി സ്കറിയ എന്നിവർ സംസാരിക്കും.
ചടങ്ങിനോട് അനുബന്ധിച്ച് കുടുംബ സംഗമം, ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും






