തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ദീപാവലി ദിവസവും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്, ഇതിൻ്റെ പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി കോട്ടയം എന്നീ ജില്ലകളിലാന് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നവംബർ ഏഴിന് ഉച്ചക്ക് ഒരു മണിയോടെ പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് പുലർച്ചെ 4 മണിയോടെ പുറത്തുവിട്ട ദിനാന്തരീക്ഷാവസ്ഥ പ്രകാരം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ടയിടഗ്ഗളില് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണികൂറില്‍ 30 കിലോമിറ്റർ മുതല്‍ 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശം നവംബർ 11 വരെ തുടരും. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കാര്യമായ മഴ ഉണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്കുന്ന വിവരം. നവംബർ ഏഴ് ഉച്ചയ്ക്ക് ഒരു മണിക്ക് പുതുക്കിയ കാലാവസ്ഥാ മുന്നാറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസങ്ങളില്‍ ഗ്രീൻ അലേർട്ട് തന്നെയാണ് പ്രഖ്യാപിച്ചിരികുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നു. മലപ്പുറം തൃശൂർ, പാലക്കാട് എന്നീ ജില്ലകള്‍ പരസ്പരം അതിർത്തി പങ്കിടുന്ന ചില പ്രദേശങ്ങളില്‍ നിന്ന് മാത്രം മഴ ഒഴിഞ്ഞു നിന്നതായും മാപ്പില്‍ കാണാം.
ഇന്ന് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ യാത്രകള്‍ ചെയ്യും എന്നതിലെ മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർ മഴ മുന്നില്‍ കണ്ട് വേണ്ട മുൻ കരുതലുകള്‍ എടുക്കണം ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മിന്നലിൻ്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ തുറസ്സായ പ്രദേശങ്ങളിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സുരക്ഷിതമായി ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവർക്കും ദീപാവലി ആശംസകള്‍.






