വയനാട് :വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. ശ്രുതി വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവചിരിക്കുകയാണ്.
ദുരന്തത്തിന് പിന്നാലെ ജീവിതപങ്കാളിയാകാനിരുന്ന ജെൻസനെയും അപകടത്തിൽ നഷ്ടമായതോടെ ശ്രുതിയുടെ ജീവിതം വീണ്ടും ദുഃഖത്തിലായിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ ജോലി നൽകിയതും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിന്തുണയും ശ്രുതിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കരുത്തായി.
ശ്രുതിയുടെ വിവാഹവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് സന്തോഷം പങ്കുവെച്ചും ആശംസകൾ അറിയിച്ചും എത്തുന്നത്. തുടർച്ചയായ ദുരന്തങ്ങളെ അതിജീവിച്ച് പുതിയ ജീവിതത്തിലേക്ക് ചുവടുവെയ്ക്കുന്ന ശ്രുതിയുടെ വാർത്ത ഏറെ ശ്രദ്ധ നേടുകയാണ്.






