ഡൽഹി : തന്റെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറിയതിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരായ എഴുത്തിൽ പെൻഗ്വിൻ അസ്വസ്ഥരായിരുന്നു. തിരുത്തലിന് നിരന്തരം സമ്മർദം ചെലുത്തിയിരുന്നു എന്നും വഴങ്ങിയില്ലെന്നും വെളിപ്പെടുത്തൽ. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം ഈ വരുന്ന ചൊവ്വാഴ്ചയാണ് പുറത്തിറങ്ങാൻ പോകുന്നത്. അതിന് മുൻപ് തന്നെ പുസ്തകത്തിലെ ഓരോ വിഷയങ്ങളും വലിയ രീതിയിൽ വിവാദമായിരുന്നു.
ആദ്യഘട്ടത്തിൽ പുസ്തകം പുറത്തിറക്കാനിരുന്നത് പെൻഗ്വിൻ റാൻഡം ഹൌസ് ഓഫ് ഇന്ത്യ ആയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു പുസ്തക പ്രസിദീകരണത്തിൽ നിന്ന് ഇവരുടെ പിന്മാറ്റം. പെൻഗ്വിൻ്റെ പിന്മാറ്റത്തിൽ തനിക്ക് നിരാശയുണ്ടെങ്കിലും അത്ഭുതമൊന്നും തോന്നിയില്ലെന്നും പുസ്തകം സെൻസർ ചെയ്യാനുള്ള ഒരു ശ്രമമായാണ് ഇതിനെ കാണുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ്, ചൈനീസ് കടന്നുകയറ്റം എന്നിവയെ പരാമർശിക്കുന്ന ഭാഗങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പെൻഗ്വിൻ്റെ പിന്മാറ്റത്തിന് കാരണമായതെന്ന സൂചനകൾ പുറത്തുവന്നിരുന്നു. തുടക്കത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് ഇന്ത്യൻ വിപണിയിലെ പ്രസിദ്ധീകരണ അവകാശം ഏറ്റെടുക്കേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു.
രാജീവ് ഗാന്ധിയുമായുള്ള പ്രണയം മാത്രമല്ല പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നിരവധി കാര്യങ്ങളിൽ കോൺഗ്രസ് എടുത്ത വളരെ നിർണായകമായ തീരുമാനങ്ങൾ അടക്കം പുസ്തകത്തിൽ ഉണ്ട്.






