ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 19ആം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായ സാഹചര്യത്തിലാണെങ്കിലും ധര്‍മ്മേന്ദ്ര പ്രധാന് രാജിവെയ്ക്കാതെ നിരാഹര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വാങ്ചുക്ക്.
ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ എല്ലാവരും അണിനിരക്കണമെന്ന് വാങ്ചുക്ക് ആവശ്യപ്പെട്ടു. തന്നോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പറയുന്നതിന് പകരം എല്ലാവരും ജൂലൈ 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരക്കണമെന്നാണ് വാങ്ചുക്ക് പറഞ്ഞത്.
പതിനെട്ട് ദിവസം കൊണ്ട് സോനം വാങ്ചുക്കിന്റെ ഭാരം 8.9 കിലോ കുറഞ്ഞു. നിലവില്‍ അദ്ദേഹത്തിന്റെ ഭാരം 57.15 കിലോയാണ്. വാങ്ചുക്കിന്റെ രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ നിലയിലാണ്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമുള്ളത്.
അതിനിടെ സിജെപി സമരത്തിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് ഉദ്ധവ് താക്കറെ രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തി സിജെപിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.






