തൃശൂർ : പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മോട്ടിവേഷൻ സ്പീക്കറും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു.
ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.






