തിരുവനന്തപുരം: മാസപ്പടി കേസില്‍ ധൈര്യമുണ്ടെങ്കില്‍ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.
കെ. ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കില്‍ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല. എഫ്ഐആർ ഇട്ടാല്‍ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങള്‍ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസില്‍ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്ക്കും. പിണറായി വെള്ളത്തിന് മുകളില്‍ തല ഉയർത്തി നില്ക്കും. മറ്റുള്ളവർ വെള്ളത്തില്‍ മുങ്ങും. എഫ്ഐആർ ഇട്ടാല്‍ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എ. കെ. ബാലൻ പറഞ്ഞു. പി. ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റില്‍ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസായെന്നും എ. കെ. ബാലൻ പ്രതികരിച്ചു.






