കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ ) ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഇടക്കാല ആശ്വാസം നൽകുക കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധങ്ങൾ തിരുത്തുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, കെ ഇ ആർ സമഗ്രമായി പരിഷ്കരിക്കുക, തസ്തിക നിർണയം സമയബന്ധിതമായി പൂർത്തീകരിക്കുക, കെ.ടെറ്റ് നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ മാർച്ചിലും ധർണ്ണയിലും 13 സബ് ജില്ലകളിൽ നിന്നും അദ്ധ്യാപകർ പങ്കെടുത്തു.
കോട്ടയം ജനറൽ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ജില്ലാ ഭാരവാഹികളായകെ രാജകുമാർ , പ്രവീൺ പി.ആർ , ആർ ധർമ്മ കീർത്തി ,അനീഷ് ഐസക്ക് , റീമ വി കുരുവിള, കെ.പ്രകാശൻ , പി.ബിന്ദു, സനൂ എസ് തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് തിരുനക്കര ബസ്റ്റാൻഡ് മൈതാനിൽ നടന്ന ധർണ്ണ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സ: സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സ: പി വി രാജേഷ് മുദ്രാവാക്യങ്ങൾ വിശദീകരിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജെ പ്രസാദ് സംസ്ഥാന കമ്മിറ്റി അംഗം വി കെ ഷിബു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ജാസ്മിൻ പി.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ടി. രാജേഷ് സ്വാഗതവും ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.






