കോട്ടയം: കേറ്ററിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ അസോസിയേഷൻ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എല്‍.എ പറഞ്ഞു. ഓള് കേരള കാറ്ററേഴ്സ് അസോസിയേഷൻ ഭക്ഷ്യ സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൂട്ടായ പരിഹാരം കാണുകയാണ് വേണ്ടത്. ഈ പ്രശ്നങ്ങള്‍ സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താൻ അസോസിയേഷൻ മുൻകൈയെടുക്കുകയാണെങ്കില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
28, 29 തീയതികളില്‍ കോട്ടയം മാമ്മൻ മാപ്പിള ഹാളില്‍ നടക്കുന്ന ഓള് കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയില്‍ ഭക്ഷ്യസുരക്ഷാ സെമിനാർ നടത്തിയത്.
എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോബിൻ കെ.പോള്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ.തെരേസ്ലിൻ ലൂയിസ് ക്ലാസ് നയിച്ചു. മനോജ് മാധവശ്ശേരി, എം.കെ ആന്റണി, മാത്യു പൂവേലി, പി.വി മാത്യു, ജോസ് ഫിലിപ്പ്, സെബാസ്റ്റ്യൻ ജോസഫ്, റെജി എബ്രഹാം, ടി.കെ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.






