കണ്ണൂർ : കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയ ശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്. കേരളത്തിന്റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല.
ശിവസൂര്യയെ കണ്ടെത്തുന്നതിനായി പരമാവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിനെ തുടർന്ന് ശിവസൂര്യയുടെ പിതാവ് മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിരുന്നു. ഇതാണ് നാട് വിടാൻ കാരണമായത്.






