കോട്ടയം: മുസ്ലിം യുത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് സമ്മേളന നഗരിയായ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ പതാക ഉയർത്തും.
വൈകിട്ട് മൂന്നിന് ഓർക്കിഡ് റെസിഡൻസി ഓഡിറ്റോറിയത്തിൽ മുൻകാല യൂത്ത് ലീഗ് ജില്ലാ നേതാക്കളെ ആദരിക്കുന്ന തലമുറസംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.






