തിരുവനന്തപുര: എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍.
ജില്ലാ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 12 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ അപലപിച്ചു.
വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് എത്രയും വേഗം നല്‍കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന ജനകീയ സമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാമെന്നത് വ്യാമോഹമാണ്.
ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ പോരാട്ടരംഗത്ത് എസ്ഡിപിഐ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.






