എരുമേലി: ശബരിമല മണ്ഡലക്കാല തീർഥാടനത്തിന്റെ മുന്നൊരുക്കമായി എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന ഇന്നലെ നടത്തി.
ഈ പരിശോധന മുന്നറിയിപ്പ് ആണെന്നും വീണ്ടും പരിശോധന നടത്തുമെന്നും
കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെൽത്ത് ഓഫീസർ പ്രമോദ് ബാബു അറിയിച്ചു.
ഹോട്ടലുകൾ മറ്റു ഭക്ഷ്യവസ്തു നൽകുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ജീവനക്കാർക്ക്
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുമെന്നും,
ശുചിത്വ പരിശോധന കർശനമാക്കുമെന്നും കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.






