കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തുമായാണ് സ്വപ്നയുടെ വിവാഹം നടന്നത്.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്നയും തിരുവല്ലം സ്വദേശി സരിത്തും കുറച്ചുനാളായി ഒരുമിച്ചാണ്, കൊച്ചിയിലാണ് ഇപ്പോള്‍ ഇവർ താമസിക്കുന്നത്.
കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
" ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങള്‍ വിവാഹജീവിതം തിരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർത്ഥിക്കണം." വിവാഹ വാർത്ത പങ്കുവച്ച് സ്വപ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.






