വൈക്കം: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം സർഗ വസന്തം 14,15 തീയതികളില്‍ വൈക്കത്ത് നടക്കും.
ചാലപ്പറമ്പ് വിവേകാനന്ദ വിദ്യാമന്ദിലാണ് കലോത്സവം നടക്കുന്നത്.14ന് രാവിലെ ചലച്ചിത്ര സംവിധായകൻ ജി. മാർത്താണ്ഡൻ കലോത്സവത്തിന് തിരിതെളിക്കും.
സ്കൂളിലെ രണ്ട് ഓഡിറ്റോറിയങ്ങള്‍ക്ക് പുറമെ ചാലപ്പറമ്പ് എസ്എൻഡിപി സ്കൂളിലെ ഓഡിറ്റോറിയത്തിലടക്കം ഏഴ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
സംഗീതം, നൃത്തം, നാടകം തുടങ്ങിയ ഇനങ്ങള്‍ പ്രധാന വേദിയിലാണ് നടക്കുന്നത്. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 19 വിദ്യാലയങ്ങളില്‍ നിന്നായി 2000ത്തോളം വിദ്യാർഥികളാണ് 95 കലാമത്സര ഇനങ്ങളില്‍ പങ്കെടുക്കുന്നത്.
ഒന്ന്, രണ്ട് ക്ലാസുകളിലുള്ളവർക്ക് പ്രാഥമിക്, മൂന്ന്, നാല്, അഞ്ച് ക്ലാസുകാർക്ക് ബാല, ആറ് ഏഴ് ക്ലാസുകളിലുള്ളവർക്ക് ശിശു 8,9,10 ക്ലാസുകാർക്ക് കിഷോർ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. രാത്രി എട്ടിന് മത്സരങ്ങള്‍ സമാപിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാർഥികള്‍ക്കും അധ്യാപകർക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതായി സ്കൂള്‍ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍അറിയിച്ചു.15ന് നടക്കുന്ന സമാപന സമ്മേളനം കെ. ബിനി മോൻ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ ചെയർമാൻ വി.ആർ ചന്ദ്രശേഖരൻ നായർ, വൈസ് ചെയർമാൻ കെ. ശിവപ്രസാദ് പ്രോഗ്രാം കണ്‍വീനർ ടി.എസ്. ഹരിദാസ്, സ്കൂള്‍ പ്രിൻസിപ്പല്‍ മഞ്ജു പ്രസാദ്, ഫിനാൻസ് കണ്‍വീനർ ബി. പാർത്ഥസാരഥി, പബ്ലിസിറ്റി കണ്‍വീനർ ആർ. സുരേഷ് ബാബുഎന്നിവർ പങ്കെടുത്തു.






