കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ.
കോഴിക്കോട് അഞ്ച് പേർക്ക് ഇടിമിന്നലേറ്റു. കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റു.
പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. നാളെയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മത്സ്യത്തൊഴിലാളികളായ സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേറ്റത്.
വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുപോകുകയായിരുന്നു..





