തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം വർദ്ധിപ്പിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖർ.
സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിയ ശമ്പളവും അലവൻസും സ്വീകരിക്കില്ലെന്നും എല്ലാ അലവൻസും മണ്ഡലത്തിനായി ചെലവഴിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബില്‍ ഒറ്റക്കെട്ടായാണ് ഇന്ന് നിയമസഭ പാസാക്കിയത്. എം.എല്‍.എമാർക്ക് നിലവില്‍ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും..
ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയില്‍ നിന്ന് 1.33 ലക്ഷമായി ഉയരും.
മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങള്‍ വർദ്ധിപ്പിച്ചത്. മന്ത്രിമാരൂടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോള്‍ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്.






