കോട്ടയം: ശബരിമലയിൽ ഭക്ഷ്യ സുരക്ഷ ആശങ്കയിൽ . മണ്ഡലകാല൦ ആര൦ഭിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഭക്ഷ്യ സാമ്പിളുകൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള ലാബിന് എൻ എ ബിഎൽ അംഗീകാരം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
ടെക്നിക്കൽ സ്റ്റാഫുകളെ കൃത്യമായി നിയമിക്കാതെ മിനിസ്റ്റീരിയിൽ സ്റ്റാഫിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ചതാണ് അ൦ഗീകാര൦ കിട്ടുന്നതിന് തടസമായി നിൽക്കുന്നത്.
ശബരിമലയിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ടയിൽ ലാബ് തുടങ്ങിയത്. എൻ എ ബി എൽ അ൦ഗീകാരമുള്ള ലാബുകളിൽ പരിശോധിക്കുന്ന പരിശോധന ഫലത്തിനു മാത്രമേ നീയമസാധുതയുള്ളു .നിലവിൽ തിരുവനന്തപൂരത്തോ കൊച്ചിയിലോ ഉള്ള ലാബുകളിൽ കൊണ്ടുപോയാണ് വകുപ്പ് പ…
[3:19 PM, 8/10/2026] SOMAN: ശബരിമലയിൽ ഭക്ഷ്യ സുരക്ഷ ആശങ്കയിൽ : ലാബിന് എൻ എ ബി എൽ അംഗീകാരം ലഭ്യമാക്കണമെന്ന് ആവശ്യം.
കോട്ടയം: ശബരിമലയിൽ ഭക്ഷ്യ സുരക്ഷ ആശങ്കയിൽ . മണ്ഡലകാല൦ ആര൦ഭിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഭക്ഷ്യ സാമ്പിളുകൾ പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിലുള്ള ലാബിന് എൻ എ ബിഎൽ അംഗീകാരം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
ടെക്നിക്കൽ സ്റ്റാഫുകളെ കൃത്യമായി നിയമിക്കാതെ മിനിസ്റ്റീരിയിൽ സ്റ്റാഫിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ചതാണ് അ൦ഗീകാര൦ കിട്ടുന്നതിന് തടസമായി നിൽക്കുന്നത്.
ശബരിമലയിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്തനംതിട്ടയിൽ ലാബ് തുടങ്ങിയത്. എൻ എ ബി എൽ അ൦ഗീകാരമുള്ള ലാബുകളിൽ പരിശോധിക്കുന്ന പരിശോധന ഫലത്തിനു മാത്രമേ നീയമസാധുതയുള്ളു .നിലവിൽ തിരുവനന്തപൂരത്തോ കൊച്ചിയിലോ ഉള്ള ലാബുകളിൽ കൊണ്ടുപോയാണ് വകുപ്പ് പരിശോധന നടത്തുന്നത്.
കോടികണക്കിന് ഭക്തർ എത്തുന്ന ശബരിമലയിൽ വിൽപ്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളു൦ ഭക്ഷ്യ ഉൽപ്പന്നങ്ങളു൦ ഗുണനിലവാര൦ ഉള്ളതാണ് എന്ന് ഉറപ്പുവരുത്താൻ ലാബിന് അംഗീകാരം നേടിയെടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആരോഗ്യ ,ദേവസ്വം വകുപ്പു മന്ത്രിമാർക്ക് നിവേദന൦ നൽകിയതായി എബി ഐപ്പ് പറഞ്ഞു