പത്തനംതിട്ട: ശബരിമലയില്‍ ഓണ്‍ലൈൻ റൂം ബുക്കിങ് ദർശനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാക്കും. ഒടിപി അടക്കമുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
മാറ്റങ്ങള്‍ നിർദ്ദേശിച്ച് സ്പെഷ്യല്‍ കമ്മിഷണർ ഉടൻ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കും. ഇപ്പോള്‍ ആർക്കും എത്ര മുറികള്‍ വേണമെങ്കിലും ബുക്ക് ചെയ്യാവുന്ന അവസ്ഥയാണ്.
തുലാമാസ പൂജയ്ക്ക് 400 മുറികള്‍ ഓണ്‍ലൈൻ ആക്കിയത് ഏജൻസികള്‍ കയ്യടക്കിയിരുന്നു. ഓണ്‍ലൈൻ ബുക്കിങ് ഏർപ്പെടുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റൂമുകള്‍ വളരെ വേഗം ബുക്ക് ചെയ്തു പോയത് ദുരൂഹമായിരുന്നു. അതില്‍ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയാണ്.






