2028-ൽ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച പറക്കും കാറിന്റെ (ടെസ്ല റോഡ്സ്റ്റർ) ബുക്കിംഗ് ടെസ്ല ആരംഭിച്ചു.നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ വാഹന പ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് ടെസ്ലയുടെ പറക്കും കാർ വിപണിയിലേക്ക്. 2028-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച 'ടെസ്ല റോഡ്സ്റ്റർ' (Tesla Roadster) മോഡലിന്റെ ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു.
സാധാരണ ഇലക്ട്രിക് കാറുകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന അതിശയകരമായ സാങ്കേതികവിദ്യകളാണ് ഈ വാഹനത്തിൽ ടെസ്ല ഒരുക്കുന്നത്. സ്പേസ് എക്സിന്റെ റോക്കറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് അതിവേഗം കൈവരിക്കാനും, നിമിഷനേരത്തേക്ക് നിലത്തുനിന്ന് ഉയർന്നു പറക്കാനും ഈ റോഡ്സ്റ്ററിന് കഴിയും. ലോകമെമ്പാടുമുള്ള കാർ പ്രേമികൾക്കിടയിൽ വൻ തരംഗമാണ് ടെസ്ലയുടെ ഈ പുതിയ നീക്കം സൃഷ്ടിച്ചിരിക്കുന്നത്.






