കൊച്ചി: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത യുവതിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം നടന്നത്.
സംഭവത്തിലെ പ്രതിയായ കടമക്കുടി സ്വദേശി ശ്രീനേഷിനെ പാലക്കാട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് പ്രതി. നിലവില്‍ രണ്ട് കേസുകളിലെ പ്രതി കൂടിയാണ് ഇയാള്‍. ശബരി എക്സ്പ്രസിലാണ് അതിക്രമം നടന്നത്.






