തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴില്‍ വീണ്ടും താത്കാലിക ഒഴിവ്.
റബർ പാർക്കിന് കീഴില്‍ അവസരം. പ്രൊജക്ട് എഞ്ചിനിയർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
പ്രൊജക്ട് എഞ്ചിനിയർ (സിവില്‍)
ആകെ ഒരു ഒഴിവാണ് ഉള്ളത്. 179 ദിവസത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തില്‍ നീട്ടി നല്‍കും.
സിവില്‍ എഞ്ചിനിയറിംഗിലോ തത്തുല്യ കോഴ്സിലോ ഉള്ള ബി.ടെക് അല്ലെങ്കില്‍ ബിഇ ആണ് യോഗ്യത.
സിവില്‍ കണ്‍സ്ട്രക്ഷൻ ജോലികള്‍, എസ്റ്റിമേറ്റ് പ്രിപ്പറേഷൻ, അളവെടുക്കല്, ജോലികളുടെ റോക്കോഡിംഗ് എന്നിവയില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സമാനമേഖലയില്‍ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 40 വയസാണ്. തിഞ്ഞെടുക്കപ്പെടുന്നവർക്ക് 35000 ആണ് ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും https://cmd.kerala.gov.in/wp-content/uploads/2026/11/8-11-2026-RPIPL-NOTIFICATION.pdf






