തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയില് കേസെടുത്തതില് വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്സിലറും റിട്ട. ഡി.ജി.പിയുമായ ആർ.ശ്രീലേഖ.
സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന് ശ്രീലേഖ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
കുറിപ്പിന്റെ പൂർണരൂപം
സർക്കാരിന്റെ ഇരട്ട നീതി!
ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാല് അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.
രാഹുല് ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാല് അതില് ക്രിമിനല് കുറ്റമായ കലാപാഹ്വാന കേസ്!






