.കൊച്ചി:കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയിലർ 2 എന്ന ചിത്രത്തില് മോഹൻലാലിന്റെ ഡ്യൂപ്പ് ആയത് താനാണെന്ന് വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്ക്കെതിരെ വിമർശനവുമായി നടനും പ്രൊഡക്ഷൻ കണ്ട്രോളറുമായ ആസാദ് കണ്ണാടിക്കല് രംഗത്ത്.
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യല് മീഡിയയില് ഫോട്ടോ ഇടുന്ന ഇതുപോലുള്ള ആള്ക്കാരെ സിനിമാക്കാർ ഇനിമുതല് അടുപ്പിക്കരുതെന്ന് ആസാദ് കണ്ണാടിക്കല് ഫേസ്ബുക്കില് കുറിച്ചു.
'350 കോടി രൂപ മുടക്കിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ, ആ സിനിമയില് വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയില് ഇല്ലാത്തതും ഉള്ളതുമായ വേഷത്തില് മോഹൻലാല് ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്. ജയിലർ 2 സിനിമയില് മോഹൻലാല് അഭിനയിച്ച ഭാഗങ്ങള് എല്ലാം ഡ്യൂപ്പ് ആണുള്ളത് എന്ന് സോഷ്യല് മീഡിയയില് ട്രോള് ചെയ്യാൻ കാരണം ഈ വ്യക്തിയാണ്. ഇയാള്ക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും. അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങള് ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല'- ആസാദ് കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യല് മീഡിയയില് ഫേട്ടോ ഇട്ട ഇതുപോലെ ഉള്ള ആള്ക്കാരെ ഒന്നും സിനിമാക്കാർ ഇനി മുതല് അടുപ്പിക്കരുത്, ഒരോ സിനിമയിലും സൂപ്പർ താരങ്ങള്ക്ക് ലോങ്ങ് ഷോട്ടില് മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളില് അവരുടെ അതേ രൂപത്തില് ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ്. അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവുന്നതാണ് അതില് ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട് അത് ചെയ്യുന്നവർക്ക് 2000 രൂപ മുതല് 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്.
എന്നാല് 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയില് വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയില് ഇല്ലാത്തതും ഉള്ളതുമായ വേഷത്തില് മോഹൻലാല് ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്, ഒരു സിനിമയില് ഒരാളെ അഭിനയിക്കാൻ വിളിക്കുമ്പോള് ആ താരം പറയുന്ന പണം എത്രയണോ അത് വാങ്ങിയിട്ടാണ് അവർ അഭിനയിക്കുന്നത് ആ സിനിമയില് അഭിനയിച്ച് അവർ ഡബ്ബ് ചെയ്ത് പോയി കഴിഞ്ഞാല് ആ സിനിമയില് ഏതൊക്കെ സീൻ വേണം ഏതൊക്കെ സീൻ വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ് അവർക്ക് ആ സിനിമയില് ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്രം അവർക്ക് ഉണ്ട്.
അങ്ങിനെ കട്ട് ചെയ്ത് പോയതില് മോഹൻലാലിനെയും സംവിധായകനെയും കുറ്റം പറയാൻ പാടില്ല അതൊക്കെ സർവ്വ സാധാരണമാണ്എന്നാല് ജയിലർ 2 സിനിമയില് മോഹൻലാല് അഭിനയിച്ച ഭാഗങ്ങള് എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യല് മീഡിയയില് ട്രോള് ചെയ്യാൻ കാരണം ഈ വ്യക്തിയാണ് ഇയാള്ക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങള് ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടില് മാത്രമേ അദ്ദേഹം നില്ക്കാറൊള്ളൂ ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത് എന്ത് കൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത് എന്തുകൊണ്ടാണ് അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ, ഒരു സിനിമയില് ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട് അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലെക്കേഷനിലും ഉള്ള കാര്യമാണ് ചെയ്യുക.






