കോട്ടയം: ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 54-ാമത് ചരമ വാർഷികം 2026 നവംബർ 7-ാം തീയതി ശനി 3 ന് കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപമുള്ള ഗാന്ധിജി സ്റ്റഡി സെൻ്റർ ഓഡിറ്റോറിയത്തിൽ ആചരിക്കും. അനുസ്മരണയോഗം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തിയെ മൊമൻ്റോ നൽകി ആദരിക്കും. ആർ. ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം. എസ് സാബു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. റബ്ബർബോർഡ് ചെയർമാൻ എൻ.ഹരി മുഖ്യപ്രഭാഷണം നടത്തും. കുഞ്ഞില്ലംപള്ളി, അഡ്വ. ജയ്സൺ ജോസഫ്, അഡ്വ. ജി. ശ്രീകുമാർ, പി.ജി ഗോപാലകൃഷ്ണൻ, അഡ്വ.കെ.എ പ്രസാദ്, സജി നന്ത്യാട്ട്, എ.കെ ജോസഫ്, എം.ബി സുകുമാരൻ നായർ, ഷൈജു ഓട്ടപ്പള്ളി, രാജാ ശ്രീകുമാർ വർമ്മ, ഡോ. കെ.സുബ്രഹ്മണ്യം, പി.എം ശശി, ജാൻസി തോമസ്, സുധ സുരേഷ്, സതീഷ്കുമാർ മണലേൽ, സാൽവിൻ കൊടിയന്തറ, കെ.എൻ കൃഷ്ണൻ നമ്പൂതിരി, ബൈജു മാറാട്ടുകുളം, കെ.സി ദിലീപ് കുമാർ, സുമേഷ് കാഞ്ഞിരം, സക്കീർ ചങ്ങംമ്പള്ളി, പ്രബോദ് ചങ്ങനാശ്ശേരി, സജീവ് റ്റി. കുന്നത്ത് തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും.






