തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
വിവരങ്ങൾ പുറത്ത് വരുന്നത് അഴിമതിക്കാർക്ക് തുണയാകും.
വിജിലൻസിലെ T1, T2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ നിയമസഭയിൽ മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി.
കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






