കോട്ടയം. പനച്ചിക്കാട് പഞ്ചായത്ത് 6 ആം വാർഡ് ചോഴിയക്കാട് ഞാമക്കാട്ട് കടവ് റോഡിന്റെ പുനർ നിർമ്മാണത്തിന് നന്മ റെസിഡന്റ്സ് നൽകിയ നിവേദനത്തിൽ എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫ്ളേഡിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷത്തിന്റെ പുനർ നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിയമസഭ സ്പിക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
പി.കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ സുമ മുകുന്ദൻ, അനിത ബിനോയ്, ഹരികുമാർ കെ ആർ, അനീഷ് എം.വി, ഉത്തമൻ നായർ, സതീഷ് കുമാർ പി.കെ, ഗീത ആനന്ദ്, കൃഷ്ണൻകുട്ടി നായർ, കെ എം പാപ്പച്ചൻ, റാം മോഹൻ, വി എസ് ചന്ദ്രൻ,സന്ധ്യ ആനന്ദൻ, ലിസി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.






