തിരുവനന്തപുരം : കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ല. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമർശകരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചാരണം തെറ്റാണ്. ഫേസ്ബുക്കിലെ വിഡിയോ നീക്കിയത് ക്രോസ് ഷെയർ ആയതിനാൽ. കാന്തപുരം എ പി വിഭാഗം നേതാക്കൾ കണ്ടത് അനുനയത്തിനല്ലെന്നും മൂന്ന് മാസം മുൻപ് നിശ്ചയിച്ച കൂടിക്കാഴ്ചയെന്നും വിശദീകരണം.
സമസ്ത മുഖപത്രം സുപ്രഭാതത്തിൽ വന്ന വിമർശനത്തിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചു. അതിലെ ഭാഷയോടും എതിർപ്പില്ല. പൊതുസമൂഹം എല്ലാം വിലയിരുത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം വിലയിരുത്തുന്ന സമൂഹം ഇവിടെയുണ്ട്. അതുകൊണ്ടാണല്ലോ താൻ ഇവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






