തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷനില്‍ ഫിസിയോതെറാപ്പിസ്റ്റ്, റെമീഡിയല്‍ എഡ്യൂക്കേറ്റർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് 2026 ഒക്ടോബർ 14 വരെ തപാല്‍ മുഖേന അപേക്ഷ സമർപ്പിക്കാം.
പ്രായപരിധി
2026 ഒക്ടോബർ 1ന് 40 വയസ്സ് പൂർത്തിയായിരിക്കരുത്. പ്രായപരിധി സംബന്ധിച്ച ഇളവുകള്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.
യോഗ്യത
ഫിസിയോതെറാപ്പിസ്റ്റ്: അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
റെമീഡിയല്‍ എഡ്യൂക്കേറ്റർ: ഏർലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യൂക്കേഷൻ (DECS-E) ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് (ASD), ഹിയറിംഗ് ഇംപെയർമെൻ്റ് (HI), ഇന്റെലെക്ച്വല് ഡിസബിലിറ്റി (ID) എന്നിവയില്‍ ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം.
ശമ്പളം
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,000 രൂപ ലഭിക്കും.
റെമീഡിയല്‍ എഡ്യൂക്കേറ്റർ തസ്തികയില്‍ 19,600 രൂപയാണ് പ്രതിമാസ ശമ്പളം.
സെലക്ഷൻ രീതി
സാധാരണയായി നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആവശ്യമെങ്കില്‍ എഴുത്തുപരീക്ഷയും നടത്താൻ സാധ്യതയുണ്ട്.
അവസാന തീയതി
2026 ഒക്ടോബർ 14 വൈകിട്ട് 5 മണി ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിനൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം തപാല്‍ വഴി അപേക്ഷിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:
Office of the District Programme Manager
National AYUSH Mission
അഞ്ചാം നില, ആരോഗ്യ ഭവൻ കെട്ടിടം
ആയുർവേദ കോളേജിന് സമീപം
തിരുവനന്തപുരം – 695001
അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. വിശദമായ വിജ്ഞാപനത്തിനും മറ്റ് വിവരങ്ങള്‍ക്കും നാഷണല്‍ ആയുഷ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
വെബ്സൈറ്റ്: https://www.nam.kerala.gov.in/careers/stateWise






