മുംബൈ: ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രാമായണത്തിന്റെ ഒന്നാംഭാഗം ഉടന്‍ പുറത്തുവരും.
2000 കോടി രൂപ നിര്‍മ്മാണച്ചെലവുള്ള ഈ സിനിമ എല്ലാത്തരത്തിലുമുള്ള ഇന്ത്യന്‍ സിനിമയുടെ റെക്കോഡുകളും ഭേദിച്ചേക്കും.
ഏകദേശം 2,000 കോടി രൂപ എന്ന സിനിമയുടെ ബജറ്റിന്റെ 2.5 മടങ്ങ് കണക്കാക്കുമ്പോള്‍, ആഗോളതലത്തില്‍ ചിത്രം ലാഭത്തിലാകാന്‍ ഏകദേശം 5,000 കോടി രൂപ കളക്ഷന്‍ നേടേണ്ടി വരും. ഈ വര്‍ഷത്തെ ദീപാവലി റിലീസായി പുറത്തുവരുന്ന സിനിമ നവംബര്‍ 4-ന് ആഗോളതലത്തില്‍ പ്രത്യേക പ്രിവ്യൂകളും ഉണ്ടായിരിക്കും. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും വരുന്ന സിനിമയില്‍ യാഷ് ആണ് രാവണന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുക. രവി ദുബെ ലക്ഷ്മണനായി വേഷമിടുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യയില്‍ നിന്ന് 100-125 കോടി രൂപ നെറ്റ് കളക്ഷനും, ലോകമെമ്പാടുമായി 175-200 കോടി രൂപ ഗ്രോസ് കളക്ഷനും ആദ്യദിനം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ 75-100 കോടി രൂപയുടെയും, ആഗോളതലത്തില്‍ 150-200 കോടി രൂപയുടെയും പ്രീ-സെയില്‍സ് ലക്ഷ്യമിടുന്നു. ഇതില്‍ 35-40 ശതമാനവും തെക്കേ ഇന്ത്യയില്‍ നിന്നായിരിക്കണം. തിയേറ്റര്‍ കളക്ഷന്‍ പുറമെ സാറ്റലൈറ്റ്, ഡിജിറ്റല്‍ തുടങ്ങിയ മറ്റ് അവകാശങ്ങളും ചിത്രത്തിന്റെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായകമാകും.






