തിരുവനന്തപുരം: പി പി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം.
ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്കി എന്ന പരാതിയിലാണ് അന്വേഷണം.
കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.
17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണമുണ്ട്.
ദിവ്യയുടെ ബിനാമിയുടേതാണ് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എന്നാണ് പരാതി.
ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പരാതിയിൽ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല.






