തിരുവനന്തപുരം: നായരായത് കൊണ്ടാണ് തനിക്ക് കെപിസിസി അധ്യക്ഷ പദവി നല്‍കാത്തതെന്ന് കോണ്‍ഗ്രസിൻ്റെ മുതിർന്ന നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ.
പ്രധാന സ്ഥാനത്തുള്ളവരെല്ലാം ഈ സമുദായത്തില്‍ നിന്നാണെന്നാണ് കാരണമായി പറയുന്നത്.
സമുദായം നോക്കി സ്ഥാനങ്ങള്‍ നല്‍കിയിട്ട് കോണ്‍ഗ്രസിന് ഒരു പ്രയോജനവും കിട്ടിയിട്ടില്ല. താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യനെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.






