കൊല്ലം: ജോനകപ്പുറത്തു നിന്ന് ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് കിലോയോളം വരുന്ന ദഹനശിഷ്ടം (ആംബര്‍ഗ്രിസ്) ലഭിച്ചു.
പത്ത്കിലോയോളം ഭാരം ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ബുധന്‍ വൈകിട്ട് മീന്‍പിടിക്കാനായി 'അപ്പഅമ്മ' എന്ന ബോട്ടില്‍ പോയ അശോക് കുമാറിനും സുഹൃത്തുക്കള്‍ക്കുമാണ് ഇന്നലെ വൈകിട്ടോടെ തിമിംഗലത്തിന്റെ ദഹന ശിഷ്ടം ലഭിച്ചത്.
മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടിക്കുന്നതിനിടെയാണ് തിമിംഗല ദഹനശിഷ്ടം ലഭിച്ചതെന്ന് അശോക് കുമാര്‍ പറയുന്നു.
ഉടന്‍ കോസ്റ്റല്‍ പൊലീസിനെയും പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലും വിളിച്ച് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ജോനകപ്പുറത്ത് തിരികെ എത്തുന്ന മത്സ്യത്തൊഴിലാളികള്‍ ആംബര്‍ഗ്രിസ് വനം വകുപ്പിന് കൈമാറും.
വനം വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ആംബര്‍ഗ്രിസ് ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. എട്ട് മാസം മുന്‍പും ഇവര്‍ക്ക് ആംബര്‍ഗ്രിസ് ലഭിച്ചിരുന്നു. അന്ന് 5.5 കിലോഗ്രാം ഭാരമുളതാണ് ലഭിച്ചത്.






