തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ. ബുധനാഴ്ച ഉച്ച കഴിഞ്ഞതോടെ സംസ്ഥാന വ്യാപകമായി മഴ ശക്തമായതോടെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
പുതിയ അറിയിപ്പ് പ്രകാരം മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 4 ജില്ലകളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് .
ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്g.






