തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ ആവിശ്യപ്പെട്ടു. വോട്ടർപട്ടിക പരിഷ്കരണ നടപടിയായ എസ്ഐആർ ഭരണഘടനാപരമായ നടപടിക്രമമാണെന്നും ഇത് നടപ്പാക്കേണ്ടത് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐആർ നടപ്പാക്കിയ ശേഷം കോൺഗ്രസ് വിജയിച്ചാൽ പ്രശ്നമില്ലെന്നും ബിജെപി വിജയിച്ചാൽ ക്രമക്കേട് ആരോപണം ഉന്നയിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ രീതിയെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങൾക്കെതിരെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.






