തിരുവനന്തപുരം :ഒടുവിൽ വഖഫ് ബോർഡ് നിയമന തർക്കത്തിൽ സമവായം! എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എപി വിഭാഗം നിർദ്ദേശിക്കുന്ന വ്യക്തിക്ക് വഖഫിൽ അംഗത്വം നൽകും.മുഖ്യമന്ത്രിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് ഈ സമവായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പൊന്നാനി എം.എൽ.എ നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി ഇടപെട്ടു. ഇതിന്റെ ഭാഗമായി, നിലവിൽ കാന്തപുരം വിഭാഗത്തിൽ നിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് തന്റെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും.
നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. വൈകിട്ട് വഖഫ് മന്ത്രി കാന്തപുരം എ.പി. അബൂബക്കർ മുലീയരുമായി കൂടിക്കാഴ്ച നടത്തും.






