തിരുവനന്തപുരം: ഡൽഹിയില്‍ നടന്ന പ്രതിഷേധത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിർദേശം നല്കി.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഡൽഹി ആകാശവാണി പരിസരത്തെ പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഉള്ളവർക്കെതിരെ കേസെടുക്കും.
പൊതു സുരക്ഷ കണക്കിലെടുത്താണ് പൊലീസ് നടപടി ഉണ്ടായതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു എന്നുമാണ് പൊലീസിന്റെ വിശദീകരണം.






