ഡൽഹി: ഡൽഹിയില്‍ നടത്തിയ വമ്പൻ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടർന്ന് കോണ്‍ഗ്രസ്.
ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തില്‍ പിന്തുണ തേടുകയും ഡൽഹിയില്‍ തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ജന്തർമന്തർ മാർച്ചിനുള്ള അനുമതി തേടി സിജെപി നേതൃത്വം ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തും.
തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കനത്ത ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങള്‍ക്കും പ്രതിഷേധള്ക്കുമൊടുവില് ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനില്‍ നിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി. വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7.45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രവർത്തകർ രാഹുലിന് വലയം തീർത്തെങ്കിലും പൊലീസ് അദ്ദേഹത്തെ വലിച്ചിഴിച്ച് വാഹനത്തില്‍ കയറ്റി കിങ്സ് വേ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു. ഇവിടെ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളില്‍ നയിച്ചു.






