പുൽപ്പള്ളി: കബനി നദിയിൽ ചങ്ങാടം മറിഞ്ഞ് മധ്യവയസ്കനെ കാണാതായി. ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന വെട്ടത്തൂർ ഊരിലെ ചന്ദ്രനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ഉച്ചയ്ക്ക് ഒന്നരയോടെ കബനി നദി കടക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ചങ്ങാടം മറിയുകയായിരുന്നു.
പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. നദിയില്‍ ശക്തമായ ഒഴുക്കില്ലെങ്കിലും ആഴം കൂടുതലായത് രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.






