തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ വില്ലേജ് ഓഫീസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു.
എന്നാല്‍ ഈ കേസുകളില്‍ നിലവില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎസ്സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യല്‍ നടപടികള്‍ വീഡിയോയില്‍ റക്കോർഡ് ചെയ്യും. പിഎസ്സി ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലെ ആരോപണങ്ങള്‍ ഒരു അംഗം മൊഴി നല്‍കുന്നതിനിടയിലും ആവർത്തിച്ചിട്ടുണ്ട്.
ചെയർമാൻ എം.ആർ. ബൈജു നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.
സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഗവർണർ രാജേന്ദ്ര അർലേർകർ പിഎസ്സി ചെയർമാനെ പുറത്താക്കാൻ ശുപാർശ ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവർണർ പിഎസ്സി ചെയർമാനും അംഗങ്ങള്‍ക്കുമെതിരെ ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് അയക്കുന്നത്.
പിഎസ്സി ചെയർമാന്റെ നിയമനാധികാരി ഗവർണറാണെങ്കിലും പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതിയുടെ അനുമതിയോടും അന്വേഷണത്തോടും കൂടി മാത്രമേ ഭരണഘടനാ സ്ഥാപനത്തിന്റെ തലവനെ സ്ഥാനത്തുനിന്ന് നീക്കാനാകൂ.






