എറണാകുളം: ചേരാനല്ലൂരില്‍ പതിനേഴുകാരന് ഓടിച്ച വാഹനം ഇടിച്ച് മധ്യവയസ്കന്
മരിച്ച കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി പി വിജയന് ഇന്ന് കൊച്ചിയിലെത്തും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് എഡിജിപി എത്തുന്നത്.
17 കാരന്റെ ജാമ്യം റദ്ദാക്കുക, ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക,
അച്ഛനായ അഡീഷണല്‍ ജഡ്ജിയെ അറസ്റ്റ് ചെയ്യുക തുടങ്ങി മൂന്ന് പ്രധാന ആവശ്യങ്ങളാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിക്കുന്നത്.
ഇന്ന് നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാന്‍ ആണ് കുടുംബത്തിന്റെ തീരുമാനം.
ആഭ്യന്തരമന്ത്രി വിളിച്ചു. മൂന്ന് കാര്യങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ ഉറപ്പിന്റെ പുറത്ത് തങ്ങള്‍ പോവുകയാണെന്നാണ് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി ഇന്നലെ പറഞ്ഞത്.
നാളെ രാവിലെ എഡിജിപി വിജയന് സര് ഇവിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്.
രണ്ട് കേസെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആദ്യം എഫ്ഐആര്‍ എഴുതിയ ആള്‍ക്കെതിരെയും ഫോണിലെ ചിത്രം ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലും. നാളെ നാല് മണി വരെ അച്ഛന്റെ ചടങ്ങുണ്ട്.
അത് കഴിഞ്ഞ് നേരെ ഇങ്ങോട്ടായിരിക്കും വരുന്നത്. ഇതിലും കൂടുതല്‍ ആളുകള്‍ അപ്പോള്‍ ഉണ്ടാകും.
അമ്മയും അനുജനും കൂടി ഒപ്പമുണ്ടാകും. നാളെ നാല് മണിയെന്നൊരു സമയമുണ്ടെങ്കില്‍ ഉത്തരം കിട്ടണം.
ഇല്ലെങ്കില്‍ എന്റെ ശവമായിരിക്കും കാണുന്നത്. എന്നാലെ എന്നെ ഇവിടെ നിന്ന് പുറത്തിറക്കാന്‍ കഴിയുകയുള്ളു -ഭദ്രകീര്ത്തി പറഞ്ഞു.






