കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പില്‍ പരീക്ഷ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷണർ ഉത്തരവിനെതിരെ പി എസ് സി നല്കിയ റിട്ട് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹർജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിചിരുന്നു . തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയില്‍ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാൻ പി എസ് സി ഇത് വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.അതിനിടെയിലാണ് റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.






