വയനാട് : വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിക്കും. വെള്ളിയാഴ്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നാണ് വിവരം. ശേഷം പരിക്കേറ്റവരെയും കാണും. ഈ മാസം ഏഴിനാണ് കണ്ണാടിയില്‍ തുരങ്കപാത നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചത്. എംപി ആയിട്ടും ദുരന്തപ്രദേശം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
അതേസമയം കള്ളാടി ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ധനസഹായം നല്കാന് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല എന്ന് സിപിഐഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നല്‍കിയിട്ടില്ല. ഒരു ദുരന്തം എങ്ങനെയാണ് ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് ഇപ്പോള്‍ വ്യക്തമായി എന്ന് റഫീഖ് പറഞ്ഞു.
കള്ളാടി ദുരന്തം ഉണ്ടായി രണ്ടാഴ്ച ആയിട്ടും സര്‍ക്കാരില്‍ നിന്നെ വേണ്ട ധനസഹായം ഗുണഭോക്താക്കള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പരമാവധി രണ്ടര ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കള്ളാടി ദുരന്തം സംഭവിക്കാന്‍ ഇടയായത് സര്‍ക്കാര്‍ വീഴ്ചയാണ്. തുടര്‍ നടപടികളിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞു.






