കണ്ണൂര്‍: പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍ണായക നീക്കം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
'കാര്‍ട്ടണ്‍ ഇന്ത്യ' കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്.
ഇതോടെ, കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ ലഭിക്കാന്‍ ഇടനിലയായി നിന്ന പൊതുമേഖലാ സ്ഥാപനമായ സില്ക്കിലേക്കും അന്വേഷണം നീളുകയാണ്.
നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്ന കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സി.ഐ ബിനു മോഹന്‍ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് കണ്ണൂർ യൂണിറ്റിനെ അന്വേഷണത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. പകരം അന്വേഷണച്ചുമതല വിജിലൻസ് ഉത്തരമേഖല എസ്.പിക്ക് കൈമാറിയിരിക്കുകയാണ്.






