തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നോർത്ത്-മംഗളൂരൂ-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ ട്രെയിൻ
തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ(06155) സ്പെഷ്യല്‍ ട്രെയിൻ ഒക്ടോബർ 20-ന് രാത്രി 07.40-ന് തിരുവനന്തപുരം നോർത്തില്‍ നിന്ന് പുറപ്പെടും.
ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 മണിക്ക് മംഗളൂരുവിലെത്തും. മംഗളൂരൂ ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) സ്പെഷ്യല്‍ ട്രെയിൻ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മംഗളൂരു ജങ്ഷനില്‍ നിന്ന് യാത്ര തിരിക്കും.
ബുധനാഴ്ച രാത്രി 11.45-ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും. വർക്കല ശിവഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളില്‍ രണ്ട് ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ടാകും.






