കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ഈ മാസം 25 നാണ് 7 ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളക്ക് മുഖ്യമന്ത്രി തിരികൊളുത്തുക.
തിരുവനന്തപുരത്ത് നിന്നുള്ള ട്രോഫി പ്രയാണവും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഈ മാസം 25 ന് രാവിലെ കോഴിക്കോട് ബീച്ചില്‍ സംഗമിക്കും. നഗരപ്രദക്ഷിണം നടത്തി മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ എൻ ഐ ടിയില്‍ എത്തിച്ചേരും.
ശേഷമാകും മുഖ്യമന്ത്രി മേളയുടെ ഉദ്ഘാടനം നിർവഹിക്കുക. സമാപന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥി.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ന് സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 25 മുതല്‍ 31 വരെയാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുക.






