തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജോലിയില്‍ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ.
അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനില്‍കുമാർ എന്നിവരെയാണ് റൂറല്‍ എസ്പി സസ്പെൻഡ് ചെയ്തത്.
ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ച റൂറല്‍ എസ്പി പ്രശാന്തൻ സ്റ്റേഷനില്‍ മിന്നല്‍ പരിശോധനക്കായി എത്തി.
അപ്പോഴാണ് മൂന്ന് പൊലീസുകാർ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്.
വൈദ്യപരിശോധനക്ക് മുമ്പ് പൊലീസുകാർ സ്ഥലം വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോർട്ട് നല്‍കിയതോടെയാണ് റൂറല്‍ എസ്പി പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.






